Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Orthodox Church

ചാ​ണ്ടി ഉ​മ്മ​നെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​ൽ അ​തൃ​പ്തി​യു​മാ​യി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ

കോ​ട്ട​യം: പു​തു​താ​യി അ​ധി​കാ​ര​മേ​റ്റ യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ൽ പു​തു​പ്പ​ള്ളി​യി​ൽ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി ചാ​ണ്ടി ഉ​മ്മ​നെ ഒ​ഴി​വാ​ക്കി​യ​തി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ സ​ഭ. ചാ​ണ്ടി ഉ​മ്മ​നെ മ​ന്ത്രി​യാ​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും പൊ​തു​സ​മൂ​ഹം ഈ ​ചോ​ദ്യം ഉ​ന്ന​യി​ക്കു​ന്നു​ണ്ടെ​ന്നും സ​ഭ​യു​ടെ മാ​ധ്യ​മ വി​ഭാ​ഗം ത​ല​വ​ൻ യൂ​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റ​സ് മെ​ത്രാ​പ്പോ​ലീ​ത്ത തി​ങ്ക​ളാ​ഴ്ച വ്യ​ക്ത​മാ​ക്കി.

"ചാ​ണ്ടി ഉ​മ്മ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാം​ഗം എ​ന്ന​തി​ലു​പ​രി, കൃ​ത്യ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി വി​ജ​യി​ച്ച യു​വ​നേ​താ​വാ​ണ്. ത​നി​ക്ക് ല​ഭി​ച്ച ഉ​ത്ത​ര​വാ​ദി​ത്തം അ​ദ്ദേ​ഹം ഭം​ഗി​യാ​യി നി​ർ​വ​ഹി​ച്ചു. ചാ​ണ്ടി ഉ​മ്മ​ൻ മ​ന്ത്രി​യാ​കു​മെ​ന്ന് ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ ജ​ന​വി​കാ​രം ശ​രി​യാ​യി മ​ന​സ്സി​ലാ​ക്കാ​ൻ മു​ന്ന​ണി നേ​തൃ​ത്വ​ത്തി​ന് സാ​ധി​ച്ചി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​ര്യ​ത്തി​ൽ ജ​ന​വി​കാ​രം ത​ന്നെ​യാ​ണ് പ്ര​തി​ഫ​ലി​ച്ച​ത്." - യൂ​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റ​സ് പ​റ​ഞ്ഞു.

കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ മു​ൻ​പ് എ​ൽ​ഡി​എ​ഫി​നൊ​പ്പ​മാ​യി​രു​ന്ന മ​ണ്ഡ​ല​ങ്ങ​ൾ ജ​ന​ങ്ങ​ൾ ഇ​ത്ത​വ​ണ യു​ഡി​എ​ഫി​ന് തി​രി​കെ ന​ൽ​കി​യ കാ​ര്യം മെ​ത്രാ​പ്പോ​ലീ​ത്ത ഓ​ർ​മി​പ്പി​ച്ചു. ഇ​ത്ര​യും വ​ലി​യ വി​ജ​യം ന​ൽ​കി​യി​ട്ടും മ​ധ്യ​തി​രു​വി​താം​കൂ​ർ മേ​ഖ​ല​യ്ക്ക് ഒ​രു മ​ന്ത്രി​സ്ഥാ​ന​വും സ്പീ​ക്ക​ർ പ​ദ​വി​യും മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. മു​തി​ർ​ന്ന രാ​ഷ്ട്രീ​യ നേ​താ​വാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നും പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ മ​ന്ത്രി​സ്ഥാ​ന​ത്തി​ന് പൂ​ർ​ണ അ​ർ​ഹ​നാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

 

District News

പുതുവത്സര സ്നേ​ഹ​സം​ഗ​മം ഒ​രു​ക്കി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ

തി​രു​വ​ന​ന്ത​പു​രം: സ്നേ​ഹ​വും സാ​ഹോ​ദ​ര്യ​വും പ​ങ്കു​വ​യ്ക്കു​ന്ന കൂ​ട്ടാ​യ്മ​ക​ൾ​ക്ക് ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ വ​ലി​യ പ്ര​സ​ക്തി​യു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭയുടെ നേതൃത്വത്തിൽ ത​ല​സ്ഥാ​ന​ന​ഗ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര സം​ഗ​മം "മൈ​ത്രി- 2026' ഉ​ദ്ഘാ​ട​നം ചെ​യ്യുകയാ യിരുന്നു മു​ഖ്യ​മ​ന്ത്രി.

മ​നു​ഷ്യ​ർ ഭേ​ദ​ചി​ന്ത​ക​ളി​ല്ലാ​തെ ജീ​വി​ക്കു​ക​യും മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ​ക്കു വി​ല​ക​ൽ​പ്പി​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്. പ​ല സ്വാ​ത​ന്ത്ര്യ​ങ്ങ​ൾ​ക്കും ഭീ​ഷ​ണി നേ​രി​ടു​ന്ന കാ​ല​ത്താ​ണു നാം ​ജീ​വി​ക്കു​ന്ന​ത്. അ​ത്ത​രം പ​ശ്ചാ​ത്ത​ല​ത്തി​ൽ മൈ​ത്രി​യു​ടെ പ്ര​സ​ക്തി ഏ​റി വ​രു​ക​യാ​ണ്. ഏ​വ​രും സാ​ഹോ​ദ​ര്യ​ത്തോ​ടെ ക​ഴി​യു​ന്ന ഇ​ട​മാ​ണു കേ​ര​ളം.

ആ ​പാ​ത തു​ട​രാ​ൻ ക​ഴി​യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ത​മൈ​ത്രി​യു​ടെ സ​ന്ദേ​ശ​ത്തെ സ്വീ​ക​രി​ച്ച് മ​ല​ങ്ക​ര​സ​ഭ​യോ​ട് രാ​ഷ്ട്രീ​യ സാ​മു​ദാ​യി​ക സാം​സ് കാ​രി​ക സ​മൂ​ഹം കാ​ട്ടു​ന്ന സ്നേ​ഹ​ത്തി​ന് ന​ന്ദി​യു​ണ്ടെ ന്നു കാ​തോ​ലി​ക്കാ ബാ​വാ പ​റ​ഞ്ഞു.

2026 അ​നു​ഗ്ര​ഹ​പ്ര​ദ​മാ​യ പു​തു​വ​ത്സ​ര​മാ​യി മാ​റ​ട്ടെ​യെ​ന്നും ബാ​വാ ആ​ശം​സി​ച്ചു.
അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജു ഉ​മ്മ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​വി. രാ​ജേ​ഷ്, മു​ൻ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, കെ​പിസി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, ജോ​സ് കെ. ​മാ​ണി, പി.​ജെ. ജോ​സ​ഫ്, സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി, പാ​ള​യം ഇ​മാം വി.​പി. സു​ഹൈ​ബ് മൗ​ല​വി, ര​മേ​ശ് ചെ​ന്നി​ത്ത​ല, ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ്, റ​വ.​ ഡോ. തോ​മ​സ് വ​ർ​ഗീ​സ് അ​മ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, വി. ​ശി​വ​ൻ​കു​ട്ടി, പി. ​പ്ര​സാ​ദ്, വീ​ണാ ജോ​ർ​ജ്, ചീ​ഫ് വി​പ്പ് എ​ൻ. ജ​യ​രാ​ജ്, വി. ​മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ സം​ബ​ന്ധി​ച്ചു.

Kerala

'അടുത്ത ആക്രമണം പള്ളിക്കുള്ളിലാകാൻ അധികം താമസമില്ല, നിയന്ത്രിക്കേണ്ടത് ഭരണാധികാരികൾ': കാതോലിക്ക ബാവ

കോട്ടയം: ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസർക്കാരിനെതിരേ രൂക്ഷവിമർശനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ.

ഏതു മതവും സത്യത്തിനും നീതിക്കും സ്‌നേഹത്തിനും സന്ദേശം നൽകുന്നതാണ്. പക്ഷേ ഏതു മതത്തിലും, മതഭ്രാന്തന്മാർ ഉണ്ടാകാം. ആ മതഭ്രാന്തന്മാരെ നിയന്ത്രിക്കാൻ ഏത് രാജ്യത്തായാലും അതിന്‍റെ ഭരണകർത്താക്കളാണ് ഉത്തരവാദപ്പെട്ടവരെന്ന് അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യാനി സമൂഹത്തിനെതിരേ നടക്കുന്നതായ ആക്രമണങ്ങളിൽ ശരിയായ ബോധവത്കരണം നടത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം പനയമ്പാല സെന്‍റ് മേരീസ് പള്ളിയിൽ പെരുന്നാൾ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവാ.

ആർഎസ്എസിന്‍റെ പോഷക സംഘടനകളായിരിക്കുന്ന ബജ്‌റംഗ്ദളും അതുപോലെ വിഎച്ച്പിയും ഒക്കെ ഈ സമൂഹത്തിലെ ക്രിസ്ത്യാനികളെ, അല്ലെങ്കിൽ മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതായ വാസ്തവം മാധ്യമങ്ങളിൽ കണ്ടു. നമുക്കറിയാം കന്യാസ്ത്രീകൾ കഴിഞ്ഞപ്പോൾ വൈദികരായി. പള്ളിയുടെ പുറത്തുള്ളതായ ആഘോഷങ്ങൾ- ക്രിസ്തുമസ് ആഘോഷങ്ങൾ നശിപ്പിച്ച് അകത്ത് കയറാൻ അധികം താമസം ഇല്ല. ഇനി പള്ളിക്ക് അകത്തുള്ള ആരാധനയിൽ ആയിരിക്കാം ഇനിയുള്ളതായ ആക്രമണം ഉണ്ടാകുന്നതെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ആരാധനാലയങ്ങൾ നിർമിക്കുവാനോ ആരാധിക്കുവാനോ ഉള്ള സ്വാതന്ത്ര്യം എല്ലാ മതങ്ങൾക്കും ഒരുപോലെ തന്നെ നൽകുന്നതാണ്. അതിന് വിപരീതമായി പ്രവർത്തിക്കാൻ ഏതാനും ചില തീവ്രവാദികൾക്കോ സംഘടനകൾക്കോ അവകാശമില്ല. അത് നിയന്ത്രിക്കേണ്ടത് ഈ രാജ്യം ഭരിക്കുന്നതായ ഭരണാധിപന്മാരാണ്. അവർ അതിനെതിരേ ശബ്ദമുയർത്താതെ അതിനെ അപലപിക്കാതെ ഇരിക്കുന്ന സമയത്ത് ഇത് അവരുടെ പദ്ധതിയുടെ ഒരു ഭാഗമാണെന്ന് മാത്രമേ ന്യൂനപക്ഷങ്ങൾക്ക് മനസിലാക്കാൻ സാധിക്കുകയുള്ളൂ എന്നും കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.

അമേരിക്ക ഫോർ അമേരിക്കൻസ് എന്ന് പറയുന്ന ട്രംപിനെ പോലെ ഇന്ത്യ ഫോർ ഹിന്ദൂസ് എന്ന് പറയുന്ന ആർഎസ്എസിന്‍റെ ഒരു വലിയ ആപ്തവാക്യം ഉണ്ടെങ്കിൽ അത് ഈ ഇന്ത്യയിൽ ചെലവാകാൻ പോകുന്നില്ലെന്നും അദ്ദേഹം ആഞ്ഞടിച്ചു.

അതിനിടെ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കോട്ടയത്തെത്തി കാതോലിക്കാ ബാവയെ സന്ദര്‍ശിച്ചു. ഇന്നു രാവിലെ 9.15നു കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ എത്തിയാണു സന്ദര്‍ശനം നടത്തിയത്. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു.

രാവിലെ മന്നം ജയന്തിയോടുബന്ധിച്ച് രാജീവ് ചന്ദ്രശേഖര്‍ പെരുന്ന എന്‍ എസ് എസ് ആസ്ഥാനത്ത് എത്തി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തിരുന്നു.

NRI

സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ കോ​ൺ​ഫ​റ​ൻ​സ് കി​ക്കോ​ഫ് സംഘടിപ്പിച്ചു

ന്യൂ​യോ​ർ​ക്ക്: സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ 25-ാമ​ത്  വാ​ർ​ഷി​ക ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് കി​ക്ക്‌ ഓ​ഫ് വ​ൻ വി​ജ​യ​മാ​യി

2026 ജൂ​ലൈ 15 മു​ത​ൽ 18 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലാ​ങ്ക​സ്റ്റ​റി​ലാ​ണ്   കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. "കൃ​പ​യു​ടെ പാ​ത്ര​ങ്ങ​ൾ' എ​ന്ന​താ​ണ് ചി​ന്താ​വി​ഷ​യം

കോ​ൺ​ഫ​റ​ൻ​സ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ടീം  ​അം​ഗ​ങ്ങ​ളാ​യ റിം​ഗി​ൾ ബി​ജു (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ആ​ശ ജോ​ർ​ജ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), അ​കി​ല സ​ണ്ണി, ഉ​മ്മ​ൻ സ്ക​റി​യ എ​ന്നി​വ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

 

Kerala

കോടതിവിധി മാറ്റിവച്ച് ചർച്ചയില്ല: ഓർത്തഡോക്സ് സ​ഭ

കോട്ടയം: സ​ഭ​ക​ള്‍ ത​മ്മി​ലു​ള്ള പു​തി​യ കേ​സു​ക​ള്‍ വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെന്നും എ​ന്നാ​ല്‍, കേ​സു​ക​ള്‍ ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് ഓർത്തഡോക്സ് സ​ഭ ആ​ഗ്ര​ഹി​ക്കു​ന്ന​തെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാധ്യമവിഭാഗം പ്രസിഡന്‍റ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത. 2017ല്‍ ​വ​ന്ന വി​ധി​ന്യാ​യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചു മു​ന്നോ​ട്ടു പോ​ക​ണം. കോ​ട​തി​വി​ധി മാ​റ്റി​വ​ച്ചു ച​ര്‍​ച്ച ചെ​യ്യാ​നാ​കി​ല്ല. കോ​ട​തി​യി​ല്‍ ഏ​താ​നും പ​ള്ളി​ക​ളു​ടെ കേ​സ് നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഈ ​കേ​സി​ന്‍റെ വാ​ദം പൂ​ര്‍​ത്തി​യാ​യ​താ​ണ്. ഇ​തി​ന്‍റെ വി​ധി വ​ന്ന​ ശേ​ഷം വീ​ണ്ടും കേ​സ് സ​ജീ​വ​മാ​കു​മെ​ന്നാ​ണ് വി​ചാ​രി​ക്കു​ന്ന​ത്.
കോ​ട​തി​യി​ല്‍​നി​ന്നു പ​ള്ളി​ക​ള്‍ സം​ബ​ന്ധി​ച്ച് അ​തി​ന്‍റെ അ​ന്തി​മ​വി​ധി വ​രു​ന്ന മു​റ​യ്ക്കു​ള്ള കാ​ര്യ​ങ്ങ​ള്‍ ചെ​യ്യും. ച​ര്‍​ച്ച​ക​ള്‍ അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​കു​ക​യാ​ണെന്നു പ​റ​യാ​നാ​കി​ല്ല. ച​ര്‍​ച്ച​യ്ക്കു സ​ഭ​യ​ല്ല മു​ന്‍​കൈ എ​ടു​ക്കു​ന്ന​ത്. സ​ഭ​ക​ള്‍ ത​മ്മി​ലു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്ക് എ​തി​ര​ല്ല. അ​തി​നു ചി​ല വ​ഴി​ക​ളു​ണ്ട്. സ​ര്‍​ക്കാ​രാ​ണ് ച​ര്‍​ച്ച​ക​ള്‍​ക്കു മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. ആ ​വ​ഴി​ക്കു മാ​ത്ര​മേ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി മു​ന്നോ​ട്ട് പോ​കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ. ആ​റു പ​ള്ളി​ക​ളു​ടെ കേ​സാ​ണ് ഇ​പ്പോ​ള്‍ സു​പ്ര​ധാ​ന വി​ഷ​യം. മ​റ്റു​ ചി​ല പ​ള്ളി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ കേ​സു​ക​ള്‍ കോ​ട​തി​യി​ല്‍ നി​ല്‍​ക്കു​ന്നു​ണ്ടെ​ങ്കി​ലും വാ​ദ​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടി​ല്ല.
തു​ര്‍​ക്കി ബ​ര്‍​സ​യി​ലെ ഇ​സ്‌​നി​കി​ല്‍ ന​ട​ന്ന നി​ഖ്യാ സൂ​ന​ഹ​ദോ​സ് വാ​ര്‍​ഷി​ക​ത്തി​ന് ഇ​ന്ത്യ​യി​ല്‍​നി​ന്ന് ക്ഷ​ണം ല​ഭി​ച്ച ഏ​ക​സ​ഭാ​മേ​ല​ധ്യ​ക്ഷ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​നാ​ണ്. ഓ​റി​യ​ന്‍റ​ല്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ ത​ല​വ​ന്മാ​രു​ടെ സം​ഗ​മ​മാ​ണ് നി​ഖ്യാ​യി​ല്‍ ന​ട​ന്ന​ത്. എ​ല്ലാ ത​ല​വ​ന്മാ​ര്‍​ക്കും ഒ​രേ​പ്രാ​ധാ​ന്യ​മാ​ണ് ന​ല്‍​കി​യ​തെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ത്തി​ല്‍ സ​ഭ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ന്‍, ഫാ. ​യാ​ക്കോ​ബ് റ​മ്പാ​ന്‍, റി​ബി​ന്‍ രാ​ജു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

District News

സഭയ്ക്ക് ഒരു രാഷ്‌ട്രീയ നിലപാടേയുള്ളൂ: ഓർത്തഡോക്സ് സഭ

കോ​ട്ട​യം: അ​ര്‍​ഹ​ത​പ്പെ​ട്ട സ​ഭാം​ഗ​ങ്ങ​ള്‍​ക്ക് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ത്വം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സ​ഭ ക​രു​തു​ന്ന​തെ​ന്നു മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ മാ​ധ്യ​മ​വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ദിയ​സ്‌​കോ​റ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. എ​ല്ലാ രാ​ഷ്‌ട്രീ​യ​ പാ​ര്‍​ട്ടി​ക​ളും പ​രി​ഗ​ണ​ന ന​ല്‍​കി​യെ​ങ്കി​ലും പി​ന്നീടേ ഇ​തു​സം​ബ​ന്ധി​ച്ചു വ്യ​ക്ത​ത ​വ​രി​ക​യു​ള്ളു. സ്ഥാ​നാ​ര്‍​ഥി​ത്വം ന​ല്‍​കു​ന്ന​തി​നു സ​ഭ പ​രി​ശ്ര​മി​ക്കാ​നൊ​ക്കു​ക​യി​ല്ല​ല്ലോ. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ആ​യ​തി​നാ​ല്‍ ഇ​പ്പോ​ഴെ ക​ണ​ക്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല. സ​ഭ​യ്ക്ക് എ​പ്പോ​ഴും ഒ​രു രാ​ഷ്‌ട്രീയ നി​ല​പാ​ടേ​യു​ള്ളു. അതു സ​ഭ മ​ക്ക​ളു​ടെ നി​ല​പാ​ടാ​ണ്.
സ​ഭ​യു​ടെ മ​ന​സ​റി​ഞ്ഞ് വി​ശ്വാ​സി​ക​ള്‍ കൃ​ത്യ​മാ​യി അ​തതു സ​മ​യ​ത്ത് അ​വർ ഉ​ചി​ത​മാ​യി വോ​ട്ട് ചെ​യ്യു​ന്ന രീ​തി​യാ​ണു​ള്ള​ത്. മു​ക​ളി​ല്‍​നി​ന്നു താ​ഴേ​ക്ക് ഇ​ന്ന​ത് ചെ​യ്യു​ക​യെ​ന്നു പ​റ​യു​ന്ന പ്ര​വ​ണ​ത സ​ഭ​യ്ക്കി​ല്ല. എ​ന്നാ​ല്‍ സ​ഭ​യു​ടെ യ​ഥാ​ര്‍​ഥ മ​ന​സ് അ​റി​യാ​നു​ള്ള ക​ഴി​വ് സ​ഭാ​മ​ക്ക​ള്‍​ക്കു​ണ്ടെ​ന്ന ഉ​റ​പ്പ് സ​ഭ​ത​ല​പ്പ​ത്തി​രി​ക്കു​ന്ന​വ​ര്‍​ക്കു​ണ്ട്. സ​ഭ​യ്ക്ക് രാ​ഷ്‌ട്രീ​യ​മി​ല്ല. സ​ഭ​യ്ക്കു​ണ്ടാ​യി​ട്ടു​ള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍ സ​ഭ​മ​ക്ക​ള്‍​ക്ക് ന​ല്ല​വ​ണ്ണം അ​റി​യാം. അ​ത​റി​ഞ്ഞ് രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ​ത്തെ​യും ഭ​ര​ണ​ഘ​ട​ന​യെ​യും മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രെ കൃ​ത്യ​മാ​യി തി​രി​ച്ച​റി​യാ​നു​ള്ള പ്രാ​പ്തി പ്ര​ത്യേ​കി​ച്ചു യു​വ​ത​ല​മു​റ​യ്ക്കു ന​ല്ല​വ​ണ്ണ​മു​ണ്ടെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ത്തി​ല്‍ സ​ഭ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ന്‍, ഫാ. ​യാ​ക്കോ​ബ് റ​മ്പാ​ന്‍, റി​ബി​ന്‍ രാ​ജു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Kerala

ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ഓര്‍ത്തഡോക്‌സ് സഭാ തിരുവനന്തപുരം ഭദ്രാസന സഹായ മെത്രാപ്പോലീത്ത

കോ​ട്ട​യം: മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ തി​രു​വ​ന​ന്ത​പു​രം ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്താ​യാ​യി ഡോ. ​ഗീ​വ​ര്‍ഗീ​സ് മാ​ര്‍ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യെ സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വാ നി​യ​മി​ച്ചു.

ഡോ.​ഗ​ബ്രി​യേ​ല്‍ മാ​ര്‍ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ വി​ര​മി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് നി​യ​മ​നം. ഡി​സം​ബ​ര്‍ ഒ​ന്നി​നു ഡോ. ​ഗീ​വ​ര്‍ഗീ​സ് മാ​ര്‍ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ ചു​മ​ത​ല​യേ​ല്‍ക്കും. നി​ല​വി​ല്‍ കു​ന്നം​കു​ളം ഭ​ദ്രാ​സ​നാ​ധി​പ​നാ​ണ്.

Latest News

Corehub Up